='pregnancy tips in malayalam | കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യസംരക്ഷണം

എന്റെ Momsbabycaremallu എന്നാ ബ്ലോഗിലേക്ക് സ്വാഗതം - എന്റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളുടെ ഒരു ഭാഗം ഇവിടെ കാണാം - എന്റെ കുടുംബവും ഞങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളും, എന്റെ ഗർഭധാരണത്തിന് മുമ്പും ശേഷവും, ഒരു നല്ല അമ്മയ്‌ക്കായി ധാരാളം ടിപ്പുകളും . നിങ്ങൾക്ക് ഇതിനെ കുറച്ച് പ്രചോദനം കണ്ടെത്താനും നിങ്ങളുടെ ജീവിതത്തിലെ മനോഹരമായ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!

ഈ ബ്ലോഗ് എത്രപേർ കാണുമെന്നും വായിക്കുമെന്നും എനിക്ക് അറിയില്ല. നമ്മളുടേതായ കഴിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിൽ തെറ്റില്ലെന്ന് വേണം വിചാരിക്കാൻ അല്ലെ ? നമ്മളുടെ അനുഭവം മറ്റുള്ളവർക്ക് ഗുണം ചെയുന്നുണ്ടങ്കിൽ എവിടെയാണ് തെറ്റ് ഉണ്ടാവുക!അതുകൊണ്ടു തന്നെ എന്റെ ഈ ചെറിയ ബ്ലോഗിലൂടെ നിങ്ങളിലേക്ക് എത്താനാണ് ഞാൻ ശ്രേമിക്കുന്നത്.

ഇനിയും ഞാൻ എന്നെ കുറിച്ച് പറയാം. ഞാൻ ശാന്തി. ഒരു വീട്ടമ്മയാണ്. എഴുതാൻ ഇഷ്ട്ടപെടുന്നവൾ. എഴുതാൻ തുടങ്ങിയപ്പോൾ എന്ത് എഴുതണം എന്ന് ഒരു ശങ്കയാരുന്നു. അങ്ങനെ ആണ് ഒരു പെണ്ണിൻ്റെ ജീവിത ധർമ്മം ആയ അമ്മയിലേക്കുള്ള അനുഭവം പങ്കുവെക്കാം എന്ന് കരുതിയത്. അങ്ങനെ പേരും ഇട്ടു “Momsbabycaremallu”.

ഇന്നത്തെ തലമുറയിലെ പുതിയ അമ്മമാർക്കായി, ഞാൻ അമ്മ ആയപ്പോൾ തൊട്ടുള്ള എൻ്റെ അനുഭവങ്ങളും ശീലങ്ങളും ആണ് ഞാൻ ഇവിടെ എഴുതുന്നത്. പുതുതായി ജനിച്ച ഒരു ശിശുവിൻ്റെ പരിപാലനത്തെക്കുറിച്ചും രക്ഷാകർതൃ പരിചരണത്തെക്കുറിച്ചും വരും തലമുറകൾക്ക് അറിയില്ല. പഴയ പ്രസവ പരിചരണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നത്തെ പ്രസവ പരിചരണത്തിൽ വളരെയധികം മാറ്റങ്ങൾ സംഭവിക്കുന്നു.

പുതിയ ശീലങ്ങളിക്കും അറിവിലേക്കും കടക്കാം….


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍